20071208

നോ പ്രോബ്ലം!

അരിയില്ലേ?
നോ പ്രോബ്ലം.
രണ്ടു മുട്ടയും
ഒരു ഗ്ലാസ്‌ പാലും
കോഴിയിറച്ചിയും പോരെ?

ജോലിയില്ലേ?
നോ പ്രോബ്ലം.
ഏതെങ്കിലും
ക്വട്ടേഷന്‍ സംഘത്തില്‍
ചേര്‍ന്നാപ്പോരേ?

വൈദ്യുതി ചാര്‍ജ്‌
താങ്ങാനാവുന്നില്ലേ?
നോ പ്രോബ്ലം.
പന്തം കൊളുത്തി
വെച്ചാപ്പോരെ?

വീടില്ലേ?
നോ പ്രോബ്ലം.
കടത്തിണ്ണയിലോ‍
പാര്‍ട്ടി ആപ്പീസിലോ
കിടന്നാപ്പോരെ?

അടിസ്ഥാന
സൗകര്യങ്ങളെല്ലാം
റെഡി.
എന്‍റെ കേരളം
എത്ര സുന്ദരം?
*****

12 comments:

പതാലി said...

ജോലിയില്ലേ?
നോ പ്രോബ്ലം.
ഏതെങ്കിലും
ക്വട്ടേഷന്‍ സംഘത്തില്‍
ചേര്‍ന്നാപ്പോരേ?

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

രാജന്‍ വെങ്ങര said...

പ്രശ്നപരിഹാരം.!!!
നന്നായിടുണ്ട്.
ഭാവുകങ്ങള്‍.

ശ്രീവല്ലഭന്‍. said...

എഴുത്ത് നന്നായി പതാലി.

myexperimentsandme said...

ജീവിതം ഇ”ത്തറ” സുന്ദരവും സിമ്പിളുമാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്. ചുമ്മാതല്ല, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് ആ മഹാന്‍ പറഞ്ഞത്.

പതാലിയുടെ പദാവലികള്‍ സുന്ദരം, സുരഭിലം, സുഖ...(ബാക്കി മറന്നു) :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആസ്വദിച്ചു വായിച്ചു ഈ വരികള്‍. കേമം.

ബാജി ഓടംവേലി said...

കിടിലന്‍ വരികള്‍
തുടരുക

വേണു venu said...

നോ പ്രോബ്ലം പാതാലി.:)

പതാലി said...

Sവാല്‍മീകി, രാജന്‍ വെങ്ങര,ശ്രീവല്ലഭന്‍,വക്കാരി,പ്രിയ,ബാജി, വേണു എല്ലാവര്‍ക്കും നന്ദി.
വക്കാരി..ആ മഹാന്‍ വേറൊന്നുകൂടി പറഞ്ഞിട്ടുണ്ട്. മനസില്‍ കുറ്റബോധമെന്നു തോന്നിയാപ്പിന്നെ ചെയ്യുന്നതെന്തും യാന്ത്രികമായിരിക്കുമെന്ന്...
കുറ്റബോധംകൊണ്ടല്ലെങ്കിലും യാന്ത്രികമായി ഞാനും ഇങ്ങനെയൊക്കെ ചെയ്തു പോകുകയാണ്.

Anonymous said...

ഓ.. ഇതെന്നതാഈപ്പറേന്നേ മൊട്ടേടേം കോഴീടേം പ്രോബ്ലം കറിയാവും മുമ്പ് വരെയല്ലേയുള്ളൂ.. ഗ്ഗേളേ...

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തില്‍ മരീചന്റെ ഒളിയമ്പ് ഇവിടെ വായിക്കുക

നിരക്ഷരൻ said...

അത് കലക്കി പതാലീ...
ഇതിനപ്പുറം നമ്മുടെ കേരളത്തെപ്പറ്റി എന്തുപറയാന്‍ ?