20071206

റിയാലിറ്റി

സുരേഷും സുരേന്ദ്രനും ചേര്‍ന്ന്
അനുജന്‍ സുധീഷിനെ
അടിച്ചുകൊന്നു.
പോലീസെത്തി,
അന്വേഷണം വേണ്ടിവന്നില്ല.
ചേട്ടന്‍മാര്‍ റിയാലിറ്റി ഷോകളുടെ
അടിമകളായിരുന്നു.
അനുജന്‍ വാര്‍ത്ത കാണാന്‍
ശ്രമിച്ചതാണ്.
***

10 comments:

പതാലി said...
This comment has been removed by the author.
പതാലി said...

ഇത് കവിതയോ കഥയോ അതോ രണ്ടും
കൂടി ചേര്‍ന്ന കവിഥയോ എന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം

കണ്ണൂരാന്‍ - KANNURAN said...

രണ്ടായാലും വരികള്‍ കൊള്ളാം, സന്ദേശവും...

SAJAN | സാജന്‍ said...

വാര്‍ത്തകള്‍ കാണാന്‍ ശ്രമിക്കുന്ന എല്ലാവരുടേയും ഗതി ഇതായിരിക്കും:)

അങ്കിള്‍ said...

താമസിയാതെ എന്റെ വീട്ടിലും ഇങ്ങനെയൊന്നു നടക്കും. പ്രായമേറെയായിപ്പോയി. ഇനിയൊന്നിനെ കെട്ടാന്‍ പറ്റൂല്ലല്ലോയെന്നോര്‍ത്ത്‌ വേണ്ടാ.., വേണ്ടാ.. എന്ന്‌ വയ്ക്കുന്നു.

അഭിലാഷങ്ങള്‍ said...

കവിത (?) നല്ല രസമുണ്ട്.

അതിനേക്കാള്‍ ഇഷ്ടപ്പെട്ടത് അങ്കിള്‍ പറഞ്ഞ കാര്യമാണ്.

അങ്കിള്‍.., ഡോണ്ട് ഡൂ.. ഡോണ്ട് ഡൂ.

:-)

പതാലി said...

കണ്ണൂരാന്‍, സാജന്‍, അങ്കിള്‍, അഭിലാഷങ്ങള്‍
നന്ദി.
അങ്കിളിന്‍റെ മനസിലിരുപ്പ് ഇപ്പഴല്ലേ പിടികിട്ടിയത്. ഇടക്കിടെ കണ്‍ട്രോള്‍ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുക.
അതാണ് ഇതിനുള്ള ഏക പോംവഴി

മൂര്‍ത്തി said...

:)

doney “ഡോണി“ said...

കൊള്ളാം..ഇന്നത്തെ സമൂഹം റിയാലിറ്റി ഷോകള്‍‌ക്ക് അടിമപ്പെട്ടിരിക്കുന്നു....

നിരക്ഷരന്‍ said...

ഇനിയിതൊക്കെ റിയാലിറ്റി ആയാലും വല്യ അത്ഭുതമില്ല.
നന്നായിട്ടുണ്ട് പതാലീ...