(മോഡല്‍-മരിയ)
ഡിസൈനര്‍-സഞ്ജയ് ചതോപാധ്യായ
(പേരിന് ഇത്രയെങ്കിലും കടുപ്പം വേണ്ടേ?)

ഇഷ്ട നിറത്തിലും വലിപ്പത്തിലുമുള്ള പോളിത്തീന്‍ കൂടുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
പച്ച നിക്കറിന് അനുയോജ്യമായതിനാലാണ് ഇവിടെ സപ്ലൈകോയുടെ പോളീത്തീന്‍ കൂട് ഉപയോഗിച്ചിരിക്കുന്നത്.
കൂടിന്റെ മൂടു വെട്ടിയാല്‍ ഉടനടി ഉപയോഗിക്കാമെന്ന സവിശേഷതയും ഈ ഡിസൈനിനുണ്ട്.
11 comments:
വളരെ എളുപ്പത്തില്‍ ആര്‍ക്കും ചെയ്യാവുന്ന ഒരു ഫാഷന്‍ പരീക്ഷണം.
പതാലീ ഇതുകണ്ടാല്‍ ചിലപ്പോള്‍ ഫാഷന്‍ ചാനലുകാര് ചൂണ്ടും സൂക്ഷിച്ചോ!
സംഭവം കൊള്ളാമല്ലോ.....:)
ha.ha.ha..pathaalii....
ഹി...ഹി....ഹി. എനിക്കു വയ്യ... ഇനി സപ്ലൈകോ വക ഒരു പോളിത്തീന്‍ കുംഭകോണം പ്രതീക്ഷീക്കാമോ... അല്ല നമ്മുടെ നാടാണേ....
കാലചക്രം വട്ടം കറക്കുകയാണല്ലേ...
ഇന്ന് പ്ലാസ്റ്റിക് കൂടുടുപ്പ്, നാളെ മരവുരു, മറ്റെന്നാല്‍ ഒന്നുമില്ല :)
കണ്ടുപിടുത്തം ഗംഭീരം. മോഡലിന്റെ പേര് വായിച്ച് ഫ്ലാറ്റായി :)
കിടിലന്‍ :)
പതാല്യേയ്..
ഞങ്ങടെ വീട്ടില്‍ ഈത്തരം പൊളിത്തീന്‍ ബാഗിന്റെ പേരന്നെ കമ്മീസൊറ എന്നാണ് (കമ്മീസ് +ഉറ). അതൊരു മിടുക്കി മോഡല്‍ പ്രാവര്‍ത്തികമാക്കി കണ്ടപ്പോ കുളിര്. മറിയകുട്ടേയ് ഭയങ്കര ലൂസാ സാധനം, രണ്ട് സൈഡും ഒന്നു പിടിച്ച് തുന്ന്.
ഹഹഹ
ഉറുമ്പ്, ഷാനവാസ് ഇലിപ്പക്കുളം,കുഞ്ഞന്‍,സാന്‍ഡോസ്,സഹയാത്രികന്,വക്കാരി, സാരംഗി, നന്ദന്,ഡാലി,സതീഷ് മക്കോത്ത്...
ലോകം അറിയുന്ന ഒരു ഡിസൈനറാണെങ്കിലും നിങ്ങളെപ്പോലെയുള്ള സാധാരണക്കാരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാതിരിക്കാനും നന്ദി അറിയിക്കാതിരിക്കാനും മാത്രം അഹങ്കാരിയല്ല ഞാന്‍.
ഈ പോസ്റ്റു കണ്ട് കഴിഞ്ഞ ദിവസം ആഷ് വിളിച്ചിരുന്നു. ഓ നിങ്ങള്‍ക്കു മനസിലായിട്ടുണ്ടാവില്ല അല്ലേ? നമ്മുടെ ഐശ്വര്യാ റായിയേ. അടുത്ത പരസ്യത്തില്‍ കക്ഷിയെ മോഡലാക്കണമെന്ന് ഒരേ നിര്‍ബന്ധം. അതിന് അഭിഷേകം സമ്മതം നല്കിയിട്ടുണ്ടത്രേ.
ഉള്ളിച്ചാക്കുകൊണ്ടുള്ള വ്യത്യസ്തമായ ഒരു ഡിസൈനണ് അടുത്തത്. ശരിക്കും ഞാന്‍ ശില്പ്പൂനെയാണ് ഉദ്ദേശിച്ചത്(നമ്മടെ ശില്‍പ്പാ ഷെട്ടിയെ). ആഷ് ഇങ്ങനെ നിര്ബന്ധിക്കുന്പം എന്താ ചെയ്യുക?
ഡാലിയേ...ഞങ്ങളെ നാട്ടില്‍ ഈ പോളീത്തിന്‍ ബാഗിന് ഷിമ്മി എന്നും പറയും.
സഞ്ജയ് ചതോപാധ്യായായായായാ.....
പതാലീ..
ഫാഷന്‍ ഡിസൈനിങ്ങും തൊടങ്ങിയോ ?
:) :)
Post a Comment